Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mangalam Dam

Palakkad

മം​ഗ​ലം​ഡാ​മി​ൽ കോ​ൺ​ഗ്ര​സ് കമ്മിറ്റി പു​തി​യ ഓ​ഫീ​സ് തു​റ​ന്നു

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന, ജി​ല്ലാ, ബ്ലോ​ക്ക്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ വി. ​സു​ദ​ർ​ശ​ൻ,കെ.​വി. ക​ണ്ണ​ൻ, പു​ല്ല​മ്പാ​റ രാ​മ​കൃ​ഷ്ണ​ൻ, അ​ഡ്വ.​എം. ദി​ലീ​പ്, അ​ഡ്വ. ഷ​ൺ​മു​ഖാ​ന​ന്ദ​ൻ, കെ. ​രാ​മ​കൃ​ഷ്ണ​ൻ, കെ.​എം. ശ​ശീ​ന്ദ്ര​ൻ, സി. ​ച​ന്ദ്ര​ൻ, ഹാ​രി​സ്, കെ. ​ചെ​ല്ല​ക്കു​ട്ടി, എ. ​മൂ​സ​ക്കു​ട്ടി, എ​ൻ. അ​ശോ​ക​ൻ മാ​സ്റ്റ​ർ, ഷീ​ല മേ​രി, സു​ലൈ​മാ​ൻ പൂ​ണി, വാ​സു, പി.​ജെ. മോ​ളി പ്ര​സം​ഗി​ച്ചു. നി​ർ​ധ​ന​രാ​യ 50 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.

District News

മം​ഗ​ലം​ഡാ​മി​ൽ കു​ട്ടി​ക​ളു​മാ​യി പു​ലി

മം​ഗ​ലം​ഡാം: ടൗ​ണി​ന​ടു​ത്ത് പൂ​തം​കോ​ട് ര​ണ്ടു കു​ട്ടി​ക​ളു​മാ​യി പു​ലി. പൂ​തം​കോ​ട്ടി​ലെ പൈ​നാ​പ്പി​ൾ തോ​ട്ട​ത്തി​ലാ​ണ് ത​ള്ള പു​ലി​യും അ​തി​ന്‍റെ ര​ണ്ട് കു​ട്ടി​ക​ളേ​യും ക​ണ്ട​ത്.​ ഇ​ന്ന​ലെ രാ​വി​ലേ​യും വൈ​കുന്നേരവും പു​ലി​കു​ടും​ബ​ത്തെ ക​ണ്ട​താ​യി തോ​ട്ട​ത്തി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

മം​ഗ​ലം​ഡാം ടൗ​ണി​ൽ നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ മാ​ത്രം ദൂ​ര​ത്താ​ണ് പു​ലി​യെ ക​ണ്ട പൂ​തം​കോ​ട്.​ തി​ങ്ങിനി​റ​ഞ്ഞ് വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. പു​ലിവാ​ർ​ത്ത പ​ര​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ വ​ലി​യ പേ​ടി​യി​ലാ​ണ്. പു​ലി​യെ പി​ടി​കൂ​ടി ഭീ​തി​യ​ക​റ്റാ​ൻ വ​നം വ​കു​പ്പ് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

District News

പ്ര​തീ​ക്ഷ​ക​ളി​ലേ​ക്കു മം​ഗ​ലം​ഡാം തു​റ​ന്നു

മം​ഗ​ലം​ഡാം: ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് മം​ഗ​ലം​ഡാ​മി​ന്‍റെ റി​വ​ര്‍ സ്ലൂ​യി​സ് തു​റ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് പ​ത്തു സെ​ന്‍റീ​മീ​റ്റ​റാ​ണ് ഷ​ട്ട​ർ​തു​റ​ന്ന് വെ​ള്ളം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​യ​ത്.

വേ​ന​ൽ ക​ഠി​ന​മാ​യ​തി​നാ​ൽ കു​ടി​വെ​ള്ള​ക്ഷാ​മ​വും കാ​ർ​ഷി​ക​വി​ള​ക​ൾ ഉ​ണ​ങ്ങി​ന​ശി​ക്കു​ന്ന സ്ഥി​തി​യും മേ​ഖ​ല​യി​ലു​ണ്ട്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ​ക​ള​ക്ട​ർ ഇ​ട​പെ​ട്ട് ഡാം ​തു​റ​ന്നി​ട്ടു​ള്ള​ത്.

വ​ള​രെ അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്ര​മേ റി​വ​ർ​ഷ​ട്ട​ർ തു​റ​ക്കാ​റു​ള്ളു. ഡാ​മി​ലെ മ​ണ്ണും​ചെ​ളി​യും നീ​ക്കം​ചെ​യ്യാ​നാ​ണ് ഈ ​ഷ​ട്ട​ർ തു​റ​ക്കാ​റു​ള​ള​ത്. പു​ഴ​യി​ലൂ​ടെ വെ​ള്ളം​വി​ടു​ന്ന​തു​മൂ​ലം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും ത​ട​യ​ണ​ക​ളി​ലും വെ​ള്ള​മാ​കും. ഇ​തു ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​ടു​ത്ത​ദി​വ​സം​ത​ന്നെ ക​ന​ത്ത വേ​ന​ൽ​മ​ഴ ല​ഭി​ച്ചാ​ൽ വ​ലി​യ ആ​ശ്വാ​സ​മാ​കും. വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി, ക​ണ്ണ​മ്പ്ര, പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യം വ​ച്ചാ​ണ് മം​ഗ​ലം​ഡാ​മി​ലെ ക​രു​ത​ൽ​ജ​ലം വി​ട്ടി​ട്ടു​ള്ള​ത്.

വേ​ന​ൽ​മ​ഴ​നോ​ക്കി വെ​ള്ളം വി​ടു​ന്ന​ത് ക്ര​മീ​ക​രി​ക്കു​മെ​ന്നു മം​ഗ​ലം​ഡാം ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഗോ​കു​ൽ പ​റ​ഞ്ഞു. തൃ​ശൂ​ർ ജി​ല്ല​യി​ലെ ചീ​ര​ക്കു​ഴി​ഡാ​മി​ൽ വെ​ള്ള​മി​ല്ലാ​തെ 2024ൽ ​മം​ഗ​ലം​ഡാ​മി​ൽ​നി​ന്നും മം​ഗ​ലം പു​ഴ​വ​ഴി വെ​ള​ളം കൊ​ണ്ടു​പോ​യി​ട്ടു​ള്ള ച​രി​ത്ര​വും മം​ഗ​ലം​ഡാ​മി​നു​ണ്ട്.

District News

മം​ഗ​ലം​ഡാം പൂ​തം​കു​ഴി മ​ല​യി​ൽ കാ​ട്ടു​തീ പ​ട​രു​ന്ന​തു നി​യ​ന്ത്രി​ക്കാ​നാ​കു​ന്നി​ല്ല

മം​ഗ​ലം​ഡാം: പൊ​ൻ​ക​ണ്ട​ത്തി​ന​ടു​ത്ത് പൂ​തം​കു​ഴി​ക്കു മു​ക​ളി​ലെ ക​ടു​വാ​പ്പാ​റ മേ​ഖ​ല​യി​ൽ കാ​ട്ടു​തീ പ​ട​രു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നാ​കാ​തെ തു​ട​രു​ക​യാ​ണ്. തീ ​തു​ട​ങ്ങി അ​ഞ്ചാം ദി​വ​സം പി​ന്നി​ട്ടു. തീ ​നി​യ​ന്ത്രി​ക്കാ​ൻ വ​ന​പാ​ല​ക​സം​ഘ​ങ്ങ​ൾ രാ​പ്പ​ക​ൽ അ​ധ്വാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും തീ ​കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ക്കു​ക​യാ​ണ്.
യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ക​രി​യി​ല​ക​ൾ മാ​റ്റി തീ​പ​ട​രു​ന്ന​തു ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ വ​ലി​യ മ​ല​ക​ളി​ലേ​ക്കും തീ ​ക​യ​റു​ന്ന​തി​നാ​ൽ എ​ല്ലാം കൈ​വി​ട്ടു​പോ​യ സ്ഥി​തി​യാ​ണ്.

പൂ​തം​കു​ഴി മ​ല​മു​ക​ളി​ൽ നി​ന്നാ​രം​ഭി​ച്ച തീ ​ക​ട​പ്പാ​റ, വെ​റ്റി​ല​തോ​ട്, വ​ട​ക്കേ​മ​ല, ചെ​മ്പ​ൻ​കു​ന്ന്, വെ​ള്ളാ​ട്ടി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ക​ൽ​സ​മ​യം കാ​ട്ടു​തീ​യു​ടെ ഭീ​ക​ര​ത അ​ത്ര ദൃ​ശ്യ​മാ​കി​ല്ല. എ​ന്നാ​ൽ രാ​ത്രി​യി​ൽ മ​ല​ക​ളി​ലെ തീ ​വ​ലി​യ തീ​ഗോ​ള​ങ്ങ​ളാ​യാ​ണ് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ​രെ കാ​ണ​പ്പെ​ടു​ന്ന​ത്. അ​ഞ്ഞൂ​റി​ലേ​റെ ഏ​ക്ക​ർ വ​ന​പ്ര​ദേ​ശം ഇ​തി​ന​കം അ​ഗ്നി​ക്കി​ര​യാ​യി ക​ഴി​ഞ്ഞു. പെ​ട്ടെ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത ജീ​വ​ജാ​ല​ങ്ങ​ളെ​ല്ലാം ക​ത്തി​യ​മ​ർ​ന്നു. തീ​പി​ടി​ച്ച് വ​ൻ മ​ര​ങ്ങ​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​ന്‍റെ​യും വീ​ഴു​ന്ന​തി​ന്‍റെ​യും ശ​ബ്ദം ഏ​റെ അ​ക​ലേ​ക്ക് വ​രെ കേ​ൾ​ക്കാം.​ത​ടി​യ്ക്ക് തീ​പി​ടി​ച്ചാ​ൽ അ​ത് കൂ​ടു​ത​ൽ ദി​വ​സം ക​ത്തി കൊ​ണ്ടി​രി​ക്കും.

പ​ല ഭാ​ഗ​ത്തും തീ ​ഇ​ല്ലാ​താ​യി​ട്ടു​ണ്ടെ​ന്നും നി​യ​ന്ത്ര​ണ വി​ധേ​യ​വു​മാ​ണെ​ന്നാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. വ​ലി​യൊ​രു പ്ര​ദേ​ശം ക​ത്തി ചാ​മ്പ​ലാ​യ​തി​നാ​ൽ തീ​റ്റ​ക്കും വെ​ള്ള​ത്തി​നു​മാ​യി വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​കു​മെ​ന്ന ഭീ​തി ജ​ന​ങ്ങ​ൾ​ക്കു​ണ്ട്.

District News

മം​ഗ​ലം​ഡാ​മി​നോ​ടു​ള്ള ഇ​ട​തു​മു​ന്ന​ണി​യു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ കോ​ൺ​ഗ്ര​സ് ധ​ർ​ണ

മം​ഗ​ലം​ഡാം: അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന മം​ഗ​ലം​ഡാം ടൂ​റി​സം, മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന മം​ഗ​ലം​ഡാം കു​ടി​വെ​ള്ള പ​ദ്ധ​തി, പൂ​തം​കോ​ട് മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം, പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡു​ക​ൾ, തെ​രു​വുവി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​ത്, ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങി മ​ല​യോ​ര മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന​യു​ടെ ലി​സ്റ്റ് പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മം​ഗ​ലം​ഡാ​മി​ൽ ക​ഴി​ഞ്ഞ ദി​വ​സം സാ​യാ​ഹ്നധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.

കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ സു​മേ​ഷ് അ​ച്യു​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി മെം​ബ​ർ​മാ​രാ​യ പാ​ള​യം പ്ര​ദീ​പ്, സു​ദ​ർ​ശ​ന​ൻ, ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​വി. ക​ണ്ണ​ൻ, അ​ഡ്വ.​എം. ദി​ലീ​പ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ശോ​ക​ൻ മാ​സ്റ്റ​ർ, ഡി​സി​സി മെം​ബ​ർ കെ.​രാ​മ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ വി​ഷ്ണു, കെ. ​ഗൗ​ത​മ​ൻ, പി.​ടി. ജോ​ഷി, ഷീ​ല മേ​രി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ​ശീ​ന്ദ്ര​ൻ, സി. ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​മൂ​സ​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മം​ഗ​ലം​ഡാം വ​ല​തു​ക​ര ക​നാ​ലി​ലൂ​ടെ ഇ​ന്നു വെ​ള്ളം തു​റ​ന്നു​വി​ടും

മം​ഗ​ലം​ഡാം: ത​ക​ർ​ന്നു​താ​ഴ്ന്ന് ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നു​ള്ള വ​ല​തു​ക​ര ക​നാ​ലി​ലൂ​ടെ ഇ​ന്ന് വെ​ള്ളം തു​റ​ന്നു​വി​ടു​മെ​ന്നു മം​ഗ​ലം​ഡാം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ടി. ​ഗോ​കു​ൽ അ​റി​യി​ച്ചു.

താ​ഴ്ന്ന് കി​ണ​ർ​പ്പോ​ലെ​യാ​യ ഭാ​ഗ​ത്ത് മ​ണ​ൽ, മ​ണ്ണ് എ​ന്നി​വ നി​റ​ച്ച ചാ​ക്കു​ക​ൾ അ​ട്ടി​യി​ട്ട് അ​തി​നു​മു​ക​ളി​ൽ ടാ​ർ​പോ​ളി​ൻ വി​രി​ച്ച് ബ​ല​പ്പെ​ടു​ത്തി​യാ​ണ് താ​ത്കാ​ലി​ക​മാ​യി വെ​ള്ളം വി​ടു​ന്ന​ത്.​

ന​ടീ​ൽ ക​ഴി​ഞ്ഞ ര​ണ്ടാം വി​ള​കൃ​ഷി​ക്ക് ഇ​പ്പോ​ൾ വെ​ള്ളം അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ൽ എ​ത്ര​യും വേ​ഗം വെ​ള്ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നു മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​യി​രു​ന്നു ദ്രു​ത​ഗ​തി​യി​ൽ താ​ത്കാ​ലി​ക പ​ണി​ക​ൾ ന​ട​ത്തി​യ​ത്.

കൃ​ഷി​ക്കു​ള്ള വെ​ള്ളം​വി​ടു​ന്ന​ത് അ​വ​സാ​നി​ക്കു​മ്പോ​ൾ മ​ണ​ൽ ചാ​ക്കു​ക​ൾ മാ​റ്റി അ​ടി​ഭാ​ഗം പൂ​ർ​ണ​മാ​യും കോ​ൺ​ക്രീ​റ്റ് ചെ​യ്തു ശ​രി​യാ​ക്കും.

സ​മീ​പ​ത്തെ പാ​ഴ് മ​ര​ങ്ങ​ളു​ടെ വേ​രു​ക​ൾ ക​നാ​ൽ​ക്കെ​ട്ടു​ക​ൾ ക്കി​ട​യി​ലൂ​ടെ ഇ​റ​ങ്ങു​ന്ന​ത് മ​ണ്ണൊ​ലി​പ്പി​നും ക​നാ​ൽ ചോ​ർ​ച്ച​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഇ​തി​നോ​ടു ചേ​ർ​ന്നു ത​ന്നെ വ​ലി​യ​യൊ​രു പാ​ഴ്മ​രം ഇ​നി​യും മു​റി​ച്ചു മാ​റ്റേ​ണ്ട​തു​ണ്ട്. ഡാ​മി​ൽ നി​ന്നു​ള്ള മെ​യി​ൻ ക​നാ​ലി​ൽ​നി​ന്നും വ​ല​തു​ക​ര ക​നാ​ൽ തു​ട​ങ്ങു​ന്ന ഭാ​ഗ​ത്താ​ണ് 14 അ​ടി താ​ഴ്ച​യി​ലേ​ക്ക് നാ​ലു​ദി​വ​സം​മു​മ്പ് ക​നാ​ൽ ഇ​ടി​ഞ്ഞ് താ​ഴ്ന്ന് കി​ണ​ർ​പോ​ലെ​യാ​യ​ത്.

ക​നാ​ൽ ലീ​ക്കു​ചെ​യ്ത് ഈ ​ഭാ​ഗ​ത്തെ മ​ണ്ണ് ര​ണ്ടു വ​ശ​ങ്ങ​ളി​ലൂ​ടെ താ​ഴെ​യു​ള്ള ഡാ​മി​ന്‍റെോ പു​ഴ​യി​ലേ​ക്ക് ഒ​ലി​ച്ചു​പോ​യി ത​ക​രു​ക​യാ​യി​രു​ന്നു.

പു​ഴ​ക്കു കു​റു​കെ​യു​ള്ള ക​നാ​ൽ പാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണ് ത​ക​ർ​ച്ച​യു​ണ്ടാ​യ​ത്. വ​ണ്ടാ​ഴി വ​ഴി അ​ണ​ക്ക​പ്പാ​റ, കാ​വ​ശേ​രി​യി​ലെ​ത്തി 23 കി​ലോ​മീ​റ്റ​ർ വ​രെ എ​ത്തു​ന്ന​താ​ണ് ഈ ​വ​ല​തു​ക​ര ക​നാ​ൽ.

District News

മംഗ​ലം​ഡാം ക​ട​പ്പാ​റ തി​പ്പി​ലി​ക്ക​യ​ത്തി​ൽ​പ്പെ​ട്ട് അ​ഞ്ചം​ഗസം​ഘ​ത്തി​ലെ 17 കാ​ര​ൻ മു​ങ്ങി മ​രി​ച്ചു

 മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ന​ടു​ത്ത് ക​ട​പ്പാ​റ ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ അ​ഞ്ചം​ഗ യു​വാ​ക്ക​ളു​ടെ സം​ഘ​ത്തി​ലെ 17 കാ​ര​ൻ വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തെ തി​പ്പി​ലി​ക്ക​യം വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി മ​രി​ച്ചു.​തൃ​ശൂ​ർ കാ​ള​ത്തോ​ട് ച​ക്കാ​ല​ത്ത​റ അ​ത്തി​ക്ക​ൽ വീ​ട്ടി​ൽ യൂ​സ​ഫി​ന്‍റെ മ​ക​ൻ അ​ക്‌​മലാണ് (17)​ മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.​ ഫോ​ട്ടോ​യെ​ടു​ക്കാ​ൻ പാ​റ​ക്കെ​ട്ടി​ൽ ക​യ​റി​യ​പ്പോ​ൾ തെ​ന്നി ക​യ​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​ കൂ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ചെ​ങ്കു​ത്താ​യ പാ​റ​യി​ലി​റ​ങ്ങി കൂ​ട്ടു​കാ​രി​ലൊ​രാ​ൾ അ​ക്മ​ലി​ന്‍റെ കൈ​പി​ടി​ച്ച് നി​ന്നെ​ങ്കി​ലും കൈ​വി​ട്ടു പോ​യി. പേ​ടി​ച്ച യു​വാ​ക്ക​ൾ സ​മീ​പ​വാ​സി​ക​ളാ​യ ദി​നേ​ഷ്, മ​ന​യി​ൽ സ​ണ്ണി, സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​രോ​ട് വി​വ​രം പ​റ​ഞ്ഞാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നടത്തി​യ​ത്.​

മം​ഗ​ലം​ഡാം പോ​ലീ​സും വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യും തെ​ര​ച്ചി​ലി​നു​ണ്ടാ​യി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​മ്പ് ക​ള​മ​ശേ​രി​യി​ൽ ട്രെ​യി​നി​യാ​യി ക​യ​റി​യ അ​ക്മ​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് വീ​ട്ടി​ൽ വ​ന്ന​ത്.​ ഇ​തി​നി​ടെ​യാ​ണ് കൂ​ട്ടു​കാ​രു​മാ​യു​ള്ള ട്രി​പ്പ് ക്ര​മീ​ക​രി​ച്ച​ത്.​ ഇ​ന്നു രാ​വി​ലെ ക​ള​മ​ശേ​രി​യി​ലേ​ക്ക് തി​രി​ച്ചു​പോ​കേ​ണ്ട​താ​യി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി വൈ​കീ​ട്ട് കാ​ള​ത്തോ​ട് ജു​മാ മ​സ്ജി​ദി​ൽ സം​സ്ക​രി​ച്ചു. ​അ​മ്മ: മാ​ജി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഫ​ർ​ഹാ​ന ഫി​ദ.

District News

മം​ഗ​ലം​ഡാ​മി​ന്‍റെ ക​നാ​ലു​ക​ളു​ടെ വൃ​ത്തി​യാ​ക്ക​ൽ പു​രോ​ഗ​മി​ക്കു​ന്നു

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ൽ​നി​ന്നു​ള്ള ഇ​ട​ത്-​വ​ല​തു മെ​യി​ന്‍ ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്. മു​മ്പ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തു കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ല്ല. വ​ർ​ഷം മ​ഴ തു​ട​രു​ന്ന​തി​നാ​ൽ കൃ​ഷി​പ്പ​ണി​ക​ൾ​ക്ക് വെ​ള്ള​ത്തി​ന്‍റെ ആ​വ​ശ്യം പാ​ട​ശേ​ഖ​ര സ​മി​തി​ക​ളി​ൽ നി​ന്നും വ​ന്നി​ട്ടി​ല്ലെ​ന്ന് എ​ഇ ഗോ​കു​ൽ പ​റ​ഞ്ഞു.

മ​ഴ മാ​റി​നി​ന്നാ​ൽ വെ​ള്ളം വി​ടേ​ണ്ടി വ​രും. ഒ​ന്നാം​വി​ള​യു​ടെ നെ​ല്ല് സം​ഭ​ര​ണം ഒ​ന്ന​ര​മാ​സം വൈ​കി​യ​തി​നാ​ൽ ര​ണ്ടാം​വി​ള കൃ​ഷി​യി​റ​ക്കാ​ൻ ത​ന്നെ പ​ല ക​ർ​ഷ​ക​ർ​ക്കും താ​ത്പ​ര്യ​മി​ല്ല. ക​ടം വാ​ങ്ങി കൃ​ഷി ചെ​യ്താ​ൽ ത​ന്നെ നെ​ല്ല് സം​ഭ​ര​ണം യ​ഥാ​സ​മ​യം ന​ട​ക്കാ​ത്ത​തി​നാ​ൽ ന​ഷ്ടം ക​ണ​ക്കു​കൂ​ട്ടി വ​ലി​യ ബാ​ധ്യ​ത​ക​ൾ വ​രു​ത്തി വ​യ്ക്കാ​ൻ ക​ർ​ഷ​ക​രും ത​യ്യാ​റ​ല്ല.

നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല 30 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​യോ​ജ​ന​വും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. സം​ഭ​ര​ണം വൈ​കി​യ​തി​നാ​ൽ പ​ല​രും കി​ട്ടി​യ വി​ല​യ്ക്ക് സ്വ​കാ​ര്യ മി​ല്ലു​കാ​ർ​ക്കും ഏ​ജ​ൻ​സി​ക​ൾ​ക്കും നെ​ല്ല് വി​റ്റു. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Latest News

Corehub Up